കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കുളത്തൂർ കോലത്തുകര ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു മുനിനാരായണപ്രസാദ് സ്വാമിയുടെ ശതാഭിഷേക വിജ്ഞാന സദസ് സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡോ. ദിവ്യ സുബ്രൻ അങ്കമാലി ഉദ്ഘാടനം ചെയ്തു. അഡ്വ. ക്ലാരന്റസ് മിറാൻഡ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീനാരായണഗുരുവും വൈദ്യ ശാസ്ത്രവും എന്ന വിഷയത്തിൽ ആരോഗ്യ റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. സുരേഷ് കെ. ഗുപ്തൻ പ്രഭാഷണം നടത്തി. പി.ജി. ശിവബാബു, ശാഖാ വൈസ് പ്രസിഡന്റ് എൻ. മോഹൻദാസ്, ഡി. കൃഷ്ണമൂർത്തി, ജയറാം, പദ്മഷീജ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പ്രമോദ് സ്വാഗതവും വനിതാസംഘം ഭാരവാഹി സുകുമാരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |