തിരുവനന്തപുരം: സത്യസായിബാബയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ നിർവഹിച്ചു.
ബിനു.ജി - ശ്യാമ.എസ്, അഭിലാഷ് ബാബു - പാർവതി അഭിലാഷ്, വിനീഷ് വി.എസ് - ലാവണ്യ എന്നിവരാണ് വിവാഹിതരായത്. സുനിൽ, ചാന്ദ്നി എന്നിവരാണ് സമൂഹവിവാഹം സ്പോൺസർ ചെയ്തത്. ചടങ്ങിൽ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതവും ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ നന്ദിയും പറഞ്ഞു. സിന്ധു പ്രതാപും സംഘവും സംഗീതപരിപാടിയും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |