വിഴിഞ്ഞം:വെള്ളായണി കായൽ നവീകരണ പദ്ധതിക്ക് 96 കോടി രൂപയുടെ ഭരണാനുമതി നൽകിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു. കായലിനെ സ്നേഹിക്കുന്നവരുടെയും പരിസ്ഥിതി സ്നേഹികളുടെയും നാട്ടുകാരുടെയും ചിരകാല ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെങ്കിൽ കായലിലെ അതിർത്തി നിർണയിക്കേണ്ടതുണ്ട്. അതിനായി കായലിനോട് ചേർന്ന് വെള്ളത്തിനടിയിലായ സ്വകാര്യഭൂമി കായലിനോട് കൂട്ടിച്ചേർക്കണം. ഭൂമി ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും അതിനുള്ള സാമ്പത്തിക അനുമതി നൽകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |