തിരുവനന്തപുരം: നഗരവാസികളുടെ നികുതി കുടിശിക സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഡിസംബർ 3ന് നഗരസഭ അദാലത്ത് സംഘടിപ്പിക്കും. രാവിലെ 11 മുതൽ കൗൺസിൽ ഹാളിൽ നടക്കുന്ന അദാലത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ പങ്കെടുക്കും. നിലവിൽ പരാതി നൽകിയിട്ടില്ലാത്തവർക്ക് അന്ന് വൈകിട്ട് നാല് മുതൽ അഞ്ച് വരെ പരാതി നൽകാൻ അവസരമുണ്ടാകും. ലഭിച്ചിരിക്കുന്ന പരാതികൾ പരിഹരിച്ചു കഴിഞ്ഞാൽ തുടർന്ന് എല്ലാ മാസവും 10ാം തീയതിക്കകം എല്ലാ വാർഡിലെയും കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മേയർ അറിയിച്ചു. അദാലത്തിന് വാർഡ് അടിസ്ഥാനത്തിലുള്ള സമയവും ദിവസവും പിന്നീട് പ്രസിദ്ധീകരിക്കും.
കോർപ്പറേഷന് തലവേദന സൃഷ്ടിച്ച നികുതി വിവാദത്തിന് പിന്നാലെ എല്ലാ വാർഡുകളിലെയും നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഓൺലൈനായും അല്ലാതെയും ഇതുവരെ 300 പരാതികളാണ് ലഭിച്ചത്. വ്യാപകമായ പരാതികൾ ലിസ്റ്റിൻമേൽ ഉണ്ടാകാത്തതുകൊണ്ടാണ് കോർപ്പറേഷൻ മെയിൻ ഓഫീസിൽ മാത്രമായി അദാലത്ത് നടത്തുന്നതെന്ന് മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |