തിരുവനന്തപുരം: സംരക്ഷിത അദ്ധ്യാപകർക്കായി ഒഴിച്ചിട്ട തസ്തികകളിലേക്ക് അതത് ജില്ലക്കാരെ നിയമിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടപടിയെടുക്കണമെന്നും മറ്റ് ജില്ലകളിൽ നിന്ന് മലപ്പുറം ജില്ലയിലേക്ക് മാത്രം സംരക്ഷിത അദ്ധ്യാപകരെ നിയമിച്ച സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.സി ജില്ലാ സെക്രട്ടറി പേയാട് റെനീഷ് വിൽസൺ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ ചേപ്പാട്, ട്രഷറർ വൈ. വിനോദ്, ജേക്കബ് ജോർജ്, ഡോ. കൃഷ്ണൻനാടാർ, ഡോ. ബിറ്റർസി മുക്കോലക്കൽ, പ്രിൻസ് ഷാജഹാൻ, രാജീവ് പേട്ട, ഫ്രഡി സാം, മെറിൻ ഷീബ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |