SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

കുടിവെള്ളം മുട്ടിച്ച് പൈപ്പ് പൊട്ടൽ...

pipe

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം കനകനഗറിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ രണ്ടുദിവസം ജലവിതരണം തടസപ്പെടും. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു ജലഅതോറിട്ടിയുടെ ഗസ്റ്റ് ഹൗസിന് മുന്നിലെ പൈപ്പ് വൻ ശബ്ദത്തോടെ പൊട്ടിയത്. കോർപ്പറേഷന്റെ നടത്തുന്ന നവീകരണത്തിന്റെ ഭാഗമായി റോഡ് കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് പൈപ്പിന് മുകളിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പൈപ്പുകൾ യോജിപ്പിച്ചിരുന്ന ഭാഗം രണ്ടായി പൊട്ടിമാറി.

വെള്ളം കുത്തിയൊലിച്ച് ഒഴുകിയതോടെ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു. ഗസ്റ്റ് ഹൗസ് മതിലിന്റെ ഒരു ഭാഗവും നിലംപൊത്തി. ഈ ഭാഗത്തെ ടാറിഗും ഒലിച്ചുപോയി വലിയകുഴി രൂപപ്പെട്ടു. പരിസരത്തെ വീടുകളിലും വെള്ളം കയറി.​ ഉടൻതന്നെ വാൽവ് അടച്ച് ജലവിതരണം നിറുത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വെള്ളം ഒഴുകിപ്പോയത്.

ഭാഗികമായി തകർന്ന മതിലും റോഡും വീണ്ടും തകരാൻ സാദ്ധ്യതയുള്ളതിനാൽ ഇവ ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു. രാത്രിതന്നെ പൈപ്പ് മാറ്റിയിടാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. 10 മീറ്ററോളം പൈപ്പ് മാറ്റിയിടേണ്ടി വരുമെന്നും ഇത് പൂർത്തിയാകാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നും എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് ഇവിടെ റോഡിന്റെ ഒരു ഭാഗം തകർന്നത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മഴ മാറിയ സാഹചര്യത്തിൽ റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചതിനിടെയാണ് പൈപ്പ് പൊട്ടിയത്.

 കുടിവെള്ളം മുടങ്ങുന്നത് രണ്ട് ദിവസം
വെള്ളയമ്പലം ശാസ്തമംഗലം റോഡ്, കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബസർവേറ്ററി ഹിൽസ്, പാളയം, നിയമസഭ കോപ്ലക്‌സ്, നന്ദാവനം, വഴുതയ്‌ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, പുളിമൂട്, വഞ്ചിയൂർ, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുമുഖം, കരിക്കകം എന്നിടങ്ങളിലും പാളയം, പാറ്റൂർ സെക്ഷനുകൾക്കു കീഴിൽ വരുന്ന മുഴുവൻ സ്ഥലങ്ങളിലും ഇന്നും നാളെയും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ

അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പരുകൾ

ടാങ്കറിൽ വെള്ളം വേണ്ടവർ ഹെൽപ്പ് ലൈൻ നമ്പറായ 8547697340ൽ ബന്ധപ്പെടണം. കോർപ്പറേഷന്റെ സ്‌മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണം ആവശ്യമുളളവർക്ക് : 9496434488 (24 മണിക്കൂർ), ലാൻഡ് ഫോൺ: 0471 – 2377701 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.