തിരുവനന്തപുരം: രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് ക്യാമ്പസ് ചിത്രമായ പ്യൂപ്പയടക്കം 18 മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കും.ലൈഫ് ഇൻ സ്റ്റാർസ്, പോട്രേറ്റസ് 2020,ആനുവൽ ഡേ, ബാരിയർ, കുമിളകളുടെ പൂക്കാലം എന്നീ ലഘു മത്സര ചിത്രങ്ങൾ ഉൾപ്പെടെ ആകെ 62 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക. നോൺ ഫീച്ചർ വിഭാഗത്തിൽ ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ച ഒരു പാതിരാ സ്വപ്നം പോലെ, ഏകാന്തവാസവും അതിജീവനവും പാക്കേജിൽ ഉൾപ്പെടുത്തി ചലച്ചിത്ര അക്കാഡമി നിർമ്മിച്ച ഒരു ബാർബറിന്റെ കഥ എന്നീ ചിത്രങ്ങളും ശനിയാഴ്ച മേളയിലെത്തും. ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ശ്രമിക്കുന്ന മൂന്ന് നിർദ്ധന ബാലന്മാരുടെ കഥ പറയുന്ന കാർണിവൽ,ചവിട്ടുനാടകവും കാറൽമാനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന ഫ്രാഗ്മെൻസ് ഒഫ് ഇലൂഷ്യൻ,ജർമ്മൻ ചിത്രം ഡിയർ ചിൽഡ്രൻ, ദ സോംഗ് ഒഫ് ബട്ടർഫ്ലൈസ്, മാർക്സ് ക്യാൻ വെയിറ്റ് എന്നീ ചിത്രങ്ങളുടെയും പ്രദർശനം ഇന്നാണ്.ഇന്നലെ നടന്ന മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ ബംഗാളി സംവിധായിക മോപിയ മുഖർജി പങ്കെടുത്തു. കുട്ടികളിലെ ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള അവബോധം വീടുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |