തിരുവനന്തപുരം:ടെലിവിഷൻ പരമ്പരകളിലെ താരങ്ങളും ടെക്നീഷ്യന്മാരും ഒന്നിക്കുന്ന ക്രിക്കറ്റ് മത്സരം 'ടെലിവിഷൻ ക്രിക്കറ്റ് ലീഗ്' ഇന്നുമുതൽ 16 വരെ പൂജപ്പുര മൈതാനത്ത് നടക്കും.രാവിലെ ഏഴ് മുതൽ വൈകിട്ട് 5 വരെയാണ് മത്സരങ്ങൾ.തൂവൽസ്പർശം, മൗനരാഗം, സ്വന്തം സുജാത, സസ്നേഹം, കൂടെവിടെ, മനസ്സിനക്കരെ,കാണാകൺമണി, മനംപോലെ മംഗല്യം തുടങ്ങിയ പരമ്പരകളിലെ താരങ്ങളും ടെക്നീഷ്യന്മാരുമാണ് ഓരോ ടീമിലും ഉണ്ടാവുക.16ന് വൈകിട്ട് 5ന് സമാപനസമ്മേളനത്തിൽ ടെലിവിഷൻ ഫ്രെറ്റേണിറ്റി ചെയർമാൻ ശ്രീമൂവിസ് ഉണ്ണിത്താൻ,ജനറൽസെക്രട്ടറി ഉണ്ണി ചെറിയാൻ, സംവിധായകരായ ടി.എസ്.സുരേഷ് ബാബു, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുക്കും.ടി.എസ്.സജി,ഷാജി തിരുമല,കണ്ണൻ പൂജപ്പുര, രതീഷ് നെട്ടയം,സമദ് നെട്ടയം,രമേഷ് ഗോപാൽ തുടങ്ങിയവരാണ് ടെലിവിഷൻ ക്രിക്കറ്റ് ലീഗിന്റെ സംഘാടകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |