തിരുവനന്തപുരം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി. ടെക് ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യതയുള്ള വിദ്യാർത്ഥിനികൾ 16, 17 തീയതികളിൽ രാവിലെ 9.30ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 9895983656, 9995595456, 9497000337, 9495904240, 9605209257.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |