വിഴിഞ്ഞം: ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാൻ ഹെലികോപ്റ്റർ യാത്ര ഒരുക്കുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പും ചേർന്നാണ് ഹെലികോപ്റ്റർ യാത്ര തയ്യാറാക്കിയിരിക്കുന്നത്.
ഡിസംബർ 29, 30, 31, ജനുവരി 1 തീയതികളിൽ കോവളത്തിന്റെയും അറബിക്കടലിന്റെയും മനോഹാരിതയും, 'സെവൻ ഹിൽസ്' എന്നറിയപ്പെടുന്ന അനന്തപുരിയുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഹെലികോപ്റ്റർ കുറഞ്ഞചെലവിൽ ചാർട്ടർ ചെയ്യാനും വിവാഹം, ജന്മദിനം, വിവാഹവാർഷിക ആഘോഷങ്ങൾ തുടങ്ങിയവ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുമായി കാത്തുസൂക്ഷിക്കാനും അവസരമൊരുക്കുമെന്നും സംഘാടകർ പറയുന്നു.
നാല് പാക്കേജുകളായാണ് യാത്ര. 7 മിനിറ്റ് മുതൽ 28 മിനിട്ട് വരെയാണ് യാത്ര ചെയ്യാവുന്നത്. 4500 മുതൽ 17,500 രൂപ വരെയാണ് റേറ്റ്. ലോക ടൂറിസം രംഗത്ത് വലിയ പങ്കുവഹിക്കുന്ന കേരളത്തിൽ ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാദ്ധ്യതകളാണുള്ളതെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ അറിയിച്ചു. ഫോൺ: 9961041869, 9961116613.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |