തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ജഗതി ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാർ ഗുരുദിൻ ഉദ്ഘാടനം ചെയ്തു. റിട്ട. സ്പെഷ്യൽ സെക്രട്ടറിയും കവിയുമായ കെ. സുദർശനൻ ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി.
വാർഡ് കൗൺസിലർ ഷീജ മധു, ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ്, പ്രസിഡന്റ് അഡ്വ. സുരേഷ്കുമാർ, ഭാരവാഹികളായ മാലിനി, കെ.പി. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. രോഗികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷ്യക്കിറ്റും ധനസഹായവും വിതരണം ചെയ്തു. തുടർന്ന് പിന്നണി ഗായകരായ രാജേഷ് വിജയ്, പ്രമീള, സംഗീത സുരേഷ് എന്നിവർ ഗാനമഞ്ജരി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |