SignIn
Kerala Kaumudi Online
Saturday, 27 April 2024 2.17 AM IST

പ്രതീകാത്മക ക്രിസ്‌മസ് ആഘോഷം നടത്തി കെ.ജി.എം.ഒ.എ

ff

തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നില്പുസമരം 20ാം ദിവസത്തിലേക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എ പ്രതീകാത്മക ക്രിസ്‌മസ് ആഘോഷം നടത്തി. ക്രിസ്‌മസ് ദിനത്തിൽ തിരുവനന്തനപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഒ.എസ്. ശ്യാം സുന്ദർ, വൈസ് പ്രസിഡന്റ് ഡോ.ഡി.ശ്രീകാന്ത്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ.മേരി ജ്യോതി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. പദ്മപ്രസാദ്, ഡോ.അരുൺ എ.ജോൺ, ഡോ. സുനിത ഹമീദ്, ഡോ. ഇബ്രാഹിം ഷിബിൽ തുടങ്ങിയവർ പങ്കെടുത്തു. ഇരുപതാം ദിവസമായ ഇന്ന് കണ്ണൂർ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.