തിരുവനന്തപുരം:മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് സമർപ്പണം നാളെ വൈകിട്ട് 3.30ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കും. അവാർഡിന് അർഹരായ സജിൽ ശ്രീധർ,എൻ.എസ് സുമേഷ് കൃഷ്ണൻ എന്നിവർക്ക് സ്പീക്കർ എം.ബി രാജേഷ് അവാർഡ് സമ്മാനിക്കും.മലയാറ്രൂർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ.വി.കെ ജയകുമാർ അദ്ധ്യക്ഷത വഹിക്കും.ട്രസ്റ്റ് രക്ഷാധികാരി കെ.ജയകുമാർ മലയാറ്റൂർ അനുസ്മരണം നടത്തും.ശബരിഗിരി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഡോ.ശബരീഷ് ജയകുമാർ,മലയാറ്റൂർ സ്മാരക ട്രസ്റ്റ് ജഡ്ജിംഗ് കമ്മിറ്റി അംഗം സതീഷ് ബാബു പയ്യന്നൂർ,ട്രസ്റ്റ് സെക്രട്ടറി അനീഷ്.കെ.അയിലറ,ട്രസ്റ്റ് അംഗം മാത്ര രവി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |