തിരുവനന്തപുരം:ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ നടപ്പാക്കുന്നത്തിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതൽ നഗരത്തിൽ വാഹന പരിശോധന കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് പരിശോധന. മെഡിക്കൽ സേവനങ്ങൾക്കും ആവശ്യ സേവന വിഭാഗങ്ങൾക്കും മാത്രമേ രാത്രി 10ന് ശേഷമുള്ള യാത്ര അനുവദിക്കൂ. അതിർത്തി പ്രദേശങ്ങളിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |