തിരുവനന്തപുരം: കലാഭവനിൽ നിന്ന് വിരമിച്ച കലാകാരന്മാർ ചേർന്ന് എക്സ് കലാഭവൻ ആർട്ടിസ്റ്റ്സ് അസോസിയേഷൻ രൂപീകരിച്ചു. കൊച്ചിയിലെ വേവ്സ് മ്യൂസിക് ഇവന്റ്സ് ഹാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി കലാഭവൻ സ്വാഗതം പറഞ്ഞു. പി.ആർ. മുരളി, എം.ജെ സെബാസ്റ്റ്യൻ, തെന്നൽ, പി.കെ മുഹമ്മദ് ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: കെ.എസ്. മമ്മൂട്ടി (പ്രസിഡന്റ്), എം.ജെ. സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), തെന്നൽ (സെക്രട്ടറി), പി.ആർ. മുരളി (ജോയിന്റ് സെക്രട്ടറി), പി.കെ മുഹമ്മദ് ഷാജി (ട്രഷറർ), ഗിരിധർ കെ. നായർ, സുദർശനൻ കെ.ബി, പ്രിയാ പ്രദീപ്, രാജാറാം ആർ (കമ്മിറ്റി അംഗങ്ങൾ), മധുകർ കെ. നായർ, ഉമേഷ് പിള്ള (അഡ്വൈസറി കമ്മിറ്റി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |