തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പ്രദേശത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആക്രിക്കടകളും വർക്ക്ഷോപ്പുകളും കാരണം ജീവനും സ്വത്തിനും ഭീഷണിയുള്ളതായി മുഹമ്മദ് അഷ്റഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |