പോത്തൻകോട് :കാട്ടായിക്കോണം റസിഡന്റസ് അസോസിയേഷൻ വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന പ്രതിഭാ സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കൊവിഡ് മഹാമാരിക്കാലത്ത് ആശ്വാസം നൽകിയ ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.അസോസിയേഷൻ നടപ്പാക്കുന്ന ചികിത്സാ ധനസഹായ പദ്ധതിയായ സാന്ത്വന സ്പർശം ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ പൂജപ്പുര മുഖ്യ പ്രഭാഷണം നടത്തി.എസ്.എസ്.എൽ.സി.പ്ലസ് ടു,ഡിഗ്രി,പി. ജി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണം ചെയ്തു.പ്രസിഡന്റ് കെ.രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഡി. ഷിബുകുമാർ സ്വാഗതം പറഞ്ഞു.ട്രഷറർ ഡി.അജയകുമാർ നന്ദി പറഞ്ഞു. കാട്ടായിക്കോണം ഷാജിയെ ചടങ്ങിൽ അനമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |