തിരുവനന്തപുരം:നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഐരാണിമുട്ടത്തുള്ള തരിശുഭൂമിയിൽ കൃഷിചെയ്തതിന്റെ വിളവെടുക്കൽ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും.മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും.ഐരാണിമുട്ടത്ത് നഗരസഭ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ വക അഞ്ചേക്കർ സ്ഥലത്താണ് വിപുലമായ രീതിയിൽ നഗരസഭ കൃഷിയിറക്കാൻ തീരുമാനിച്ചത്.മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ രാജു,നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നഗരസഭ കൗൺസിൽ അംഗങ്ങൾ, സൂപ്രണ്ടിംഗ് എൻജിനിയർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |