തിരുവനന്തപുരം: കോട്ടയ്ക്കകം അഭേദാശ്രമം മഹാമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നാരായണീയ സപ്താഹം 15ന് ആരംഭിക്കും.തിരുവനന്തപുരം പത്മനാഭ ഭാഗവതർ നയിക്കുന്ന സപ്താഹം 22ന് സമാപിക്കും.22 വർഷമായി ആശ്രമം വൈസ് പ്രസിഡന്റായിരുന്ന മാതാ നരഹരപ്രിയയുടെ നേതൃത്വത്തിൽ ഇതേ തീയതികളിൽ മുടങ്ങാതെ നടത്തിവന്നിട്ടുള്ള സപ്താഹം ഇത്തവണ അവരുടെ അനുസ്മരണമായാണ് നടത്തുന്നത്. ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് 4.30 വരെ കർശന കൊവിഡ് മാനദണ്ഡം പാലിച്ചാകും സപ്താഹം നടത്തുകയെന്ന് ആശ്രമം ട്രസറ്റ് ജനറൽ സെക്രട്ടറി വി. രാംകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |