തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഗുണകരമാകുന്ന സിൽവർ ലൈൻ പദ്ധതിക്കായി മുന്നിട്ടിറങ്ങുന്ന ഇടതുസർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ കേരളത്തിന്റെ ഭാവിക്ക് നല്ലതാണെന്ന് കേരളാ കോൺഗ്രസ് (ബി) പാർട്ടി ചെയർപേഴ്സൺ ഉഷ മോഹൻദാസ് പറഞ്ഞു.കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാർട്ടി വർക്കിംഗ് ചെയർമാൻ എം.വി.മാണി അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പോൾ ജോസഫ്, നജിം പാലക്കണ്ടി, നിലമേൽ സുജാദുദീൻ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ റോബിൻസൺ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി വിളപ്പിൽ റോബിൻസൺ (പ്രസിഡന്റ്), കല്ലിയൂർ ജോൺ, കുറ്റിയാണി വേണുഗോപാലൻ നായർ, പി. വാസുദേവൻ നായർ, നെടിയാംകോട് ജെ സനൽകുമാരദാസ് (വൈസ് പ്രസിഡന്റുമാർ), കോട്ടൂർ സത്താർ, വർക്കല അനീഷ്, കുളുമല ജയകുമാർ, കെ.വി.ഗിരി (ജനറൽ സെക്രട്ടറിമാർ), ജഗതി ശശികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |