തിരുവനന്തപുരം:കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധതിയുടെ ഭാഗമായി നടത്തിയ നെൽക്കൃഷിയുടെ മൂന്നാംഘട്ട വിളവെടുപ്പ് കാര്യവട്ടം കാമ്പസിൽ നടത്തി.പത്തേക്കറിൽ ഉമ നെൽവിത്താണ് കൃഷിയിറക്കിയത്.മൂന്നു പതിറ്റാണ്ടായി തരിശായിക്കിടന്ന ഭൂമിയിലാണ് വിളവിറക്കിയത്. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാൻ,അഡ്വ.എ.അജികുമാർ,കെ.ബി.മനോജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ഹരിതാലയം ചീഫ് കോഓർഡിനേറ്റർ ഡോ.ആർ.ബി.പ്രമോദ് കിരൺ, കൺവീനർ ഡോ.പി.എം.രാധാമണി, കൺവീനർ ആന്റ് സ്റ്റുഡന്റ് ഫെല്ലോഷിപ്പ് ഇൻ ചാർജ് ഡോ.സ്വപ്ന, ഹരിതാലയം സ്പെഷ്യൽ ഓഫീസർ ഡോ.പി.രാഘവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |