തിരുവനന്തപുരം:ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി 36.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.പദ്ധതിയുടെ ആദ്യ ഘട്ടമായി പോത്തൻകോട് പഞ്ചായത്തിൽ 4624 കുടിവെള്ള കണക്ഷനുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.ടെൻഡർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കി മാർച്ചിൽ കണക്ഷൻ നൽകി തുടങ്ങാനാണ് ശ്രമിക്കുന്നത്.പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പദ്ധതി പ്രയോജനപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |