വർക്കല :പട്ടികജാതി ക്ഷേമസമിതി ചെറുന്നിയൂർ ലോക്കൽ സമ്മേളനം മുൻ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജാതി തിരിച്ച് കണക്കെടുത്ത്പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികൾക്ക് വേതനം മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ഷിബു തങ്കൻ,പി.കെ.വിശ്വനാഥൻ,എസ്.സുശീലൻ,കെ.ആർ.ബിജു,ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ,ഷിനു തങ്കൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എസ്.രാജു (പ്രസിഡന്റ് ),ഷിനു തങ്കൻ(സെക്രട്ടറി ),രജനി അനിൽ(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |