തിരുവനന്തപുരം: ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവരുടെ യോഗവിദ്യാഗുരുവായിരുന്ന തൈക്കാട് അയ്യാഗുരുവിന്റെ ജീവചരിത്രം ഇംഗ്ളീഷിൽ പ്രസിദ്ധീകരിക്കുന്നു. ഇ.കെ. സുഗതൻ എഴുതി 2013ൽ ഭാഷാ ഇൻസ്റ്റിറ്ര്യൂട്ട് പ്രസിദ്ധീകരിച്ച 'തൈക്കാട് അയ്യാഗുരുസ്വാമി' എന്ന പുസ്തകത്തിന്റെ പരിഭാഷയായിട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എ.എ. സഹദേവൻ തർജ്ജമ ചെയ്ത പുസ്തകത്തിന് 'ദി സാഗ ഓഫ് സാഗി' (മുനിയുടെ കഥ) എന്നാണ് പേര് നൽകിയിരിക്കുന്നത്. സൈൻ ബുക്സ് ആണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |