തിരുവനന്തപുരം:വനിതാദിനമായ 8ന് കലാസാംസ്കാരിക മേഖലയിൽ കഴിവ് തെളിയിച്ച തലസ്ഥാനത്തെ രണ്ട് വനിതകളെ വയലാർ രാമവർമ്മ സാംസ്കാരിക വേദി പുരസ്കാരം നൽകും.
പ്രശസ്തഗായകൻ കമുകറ പുരുഷോത്തമന്റെ മകളും എൻ.എസ്.എസ്. കോളേജിലെ സംഗീത വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായിരുന്ന ഡോ.ആർ.ശ്രീലേഖ,കേരള നടന നൃത്തരംഗത്ത് 60 വർഷമായി നിലകൊള്ളുന്ന ചിത്രാമോഹൻ എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്.
8ന് രാവിലെ കമുകറ പുരുഷോത്തമന്റെ വീടായ പൈപ്പിൻമൂട് സ്വാതി നഗർ-7, ഹൗസ് നം.160-ൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ പുരസ്കാരം നൽകും.ചടങ്ങിൽ പ്രസിഡന്റ് ഡോ.രാജ് മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുൻ മേയർ കെ.ചന്ദ്രിക, വിമല മേനോൻ, ജയശ്രീ ഗോപാലകൃഷ്ണൻ, വിജയ് മോഹൻ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |