ആറ്റിങ്ങൽ: വനിതാദിന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടത്തിയ ഫ്ലാഷ് മോബ് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ്ബാബു ഉദ്ഘാടനം ചെയ്തു. ജൂനിയർ കേഡറ്റുകളായ ഏയ്ഞ്ചൽ മരിയ, ഗാത്ര ഗോപൻ, അശ്വതി, എൻ. നാദിയ, വി.പി. ഐശ്വര്യ, ബിന്ദ്യ എ. ബിനു, ആദിത്യ കൃഷ്ണ, എ. രേവതി, പാർവതി ഷൈൻ എന്നിവരാണ് ഫ്ലാഷ് മോബ് ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. ആറ്റിങ്ങൽ എസ്.ഐ ഡി. ഉണ്ണിക്കൃഷ്ണൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എൻ. സാബു, എസ്. ശാരിക, ഡ്രിൽ ഇൻസ്ട്രക്ടർ അജയകുമാർ അദ്ധ്യാപകനായ എം.ആർ. മധു എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |