കുളത്തൂർ:അന്തർദ്ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സൗഹൃദ സദസ് സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് നവകേരള സൃഷ്ടിയിൽ സ്ത്രീകൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പി.ഗിരിജാദേവി വിഷയം അവതരിപ്പിച്ചു. ശ്രീനാരായണ സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജി.വിജയമ്മ ടീച്ചർ മോഡറേറ്ററായി നടന്ന സെമിനാറിൽ എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ഷീബ,കൊള്ളാം എസ്.എൻ കോളേജ് അസിസ്റ്റന്റ് പ്രഫ. ഡോ.ദിവ്യ.റ്റി.ധരൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോൺ മുഖ്യഥിതിയായിരുന്നു.ജനാധിപത്യ മഹിളാ അസോസിയേഷൻ കുളത്തൂർ മേഖല കമ്മിറ്റി പ്രസിഡന്റ് ജീവ അജയൻ സ്വാഗതവും സെക്രട്ടറി ജെസി ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |