ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ഇടഞ്ഞുമൂലയിൽ സിൽവർ ലൈൻ സ്ഥലമെടുപ്പ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഉച്ചയ്ക്കുശേഷം കല്ലിടാൻ എത്തിയ കെ-റെയിൽ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജുശ്രീധർ, പഞ്ചായത്ത് അംഗം കെ. ഓമന, കോൺഗ്രസ് നേതാക്കളായ അഴൂർ വിജയൻ, മാടൻവിള നൗഷാദ്, ജി. സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, എസ്. ശിവപ്രസാദ്, പുതുക്കരി പ്രസന്നൻ, പി. ബിജി, അജു കൊച്ചാലുമൂട്, എസ്. മധു, പി. ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |