തിരുവനന്തപുരം: നവമാദ്ധ്യമങ്ങളുടെ കാലത്തെ കരിയർ ഗൈഡൻസ് യുവജന സമൂഹത്തിന് വളരെ നിർണായകമാണെന്ന് കമ്പ്യൂട്ടർ സോഫ്ട്വെയർ വിദഗ്ദ്ധൻ പി. പ്രവീൺ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ എൻ.എസ്.എസ് യൂണിറ്റും ജി ടെക് കമ്പ്യൂട്ടേഴ്സും സംയുക്തമായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.ആർ. സരിത, ടി. അഭിലാഷ്, കമ്പ്യൂട്ടർ വിദഗ്ദ്ധരായ കെ.എസ്. ഇന്ദു, ജി.വി. അനു, എസ്. ആതിര അനിൽ, എസ്.ജി. അഞ്ജന, ഡി. അമൽ, എ.ആർ. ദേവിക, എസ്.എ. ഹരിവിനായക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |