തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങൾ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ സാമ്പത്തിക സേവന സോഫ്റ്റ് വെയർ കമ്പനി ഫിനസ്ട്ര നാലാമത് വാർഷിക ഹാക്കത്തോൺ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രിൽ 10 വരെ എൻട്രികൾ സമർപ്പിക്കാം.വിജയികളെ ഏപ്രിൽ അവസാനം പ്രഖ്യാപിക്കും.സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും എത്തിക്കൽ, ശാക്തീകരണം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ധനകാര്യം എംബഡഡഡ് ഫിനാൻസ്, വികേന്ദ്രീകൃത ധനകാര്യം എന്നീ മൂന്ന് പ്രധാന ആശയങ്ങളെ ആധാരമാക്കിയുള്ള പ്രോജക്ടുകൾ സമർപ്പിക്കാം.ഫിൻടെകുകൾ,ബാങ്കുകൾ,വിദ്യാർത്ഥികൾ എന്നീ വിവിധ മേഖലയിൽ നിന്നുള്ളവർ നവീന ആശയങ്ങളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിനസ്ട്ര ഹെഡ് ഒഫ് ഇവേഷൻ ചിറിൻ ചെറിൽ ബെൻസൈഡ് പറഞ്ഞു. ചീഫ് സെക്രട്ടറി ടി കെ ജോസ്,എ.പി.ജെ. അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് എന്നിവർ മുഖ്യ പ്രഭാഷകരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |