തിരുവനന്തപുരം: മാർച്ച് 20ന് ജെ.എസ്.എസ് ദിനമായി ആചരിക്കുമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സി.ബീനാകുമാരി പ്രസ്താവനയിൽ അറിയിച്ചു. നന്തൻകോട് കെ.ആർ.ഗൗരിയമ്മ നവതി മന്ദിരത്തിൽ നടന്ന മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജെ.എസ്.എസിന്റെ സ്ഥാപക നേതാവായ കെ.ആർ.ഗൗരി അമ്മയുടെ ജന്മനാടായ ആലപ്പുഴ ചാത്തനാട് വസതിയിൽ വിവിധ ചടങ്ങുകളോടെയായിരിക്കും ആചരിക്കുകയെന്നും ബീനാകുമാരി പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ.പാറശാല അജികുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രാക്കുളം മോഹനൻ, ജനാധിപത്യ കർഷകസമിതി സംസ്ഥാന പ്രസിഡന്റ് നെടുമം ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്
കുന്നത്തുകാൽ മണികണ്ഠൻ, അഡ്വ. പോത്തൻകോട് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മണ്ഡലങ്ങളിലും
മെമ്പർഷിപ്പ് കാമ്പെയിൻ നടത്താനും സമ്മേളനം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |