തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെ.ബി.പി.എസ് സ്റ്റാഫ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.കെ.ബി.പി.എസ് സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ.എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ കെ.ബാബു, ടി.ജെ.വിനോദ്, അൻവർ സാദത്ത്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രതാപവർമ്മ തമ്പാൻ,ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം ശ്രീകാര്യം മോഹനൻ,കെ.ബി.പി.എസ് സെക്രട്ടറി റെജി.കെ.രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |