തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ.പി. പല്പു സ്മാരക യൂണിയൻ ഭാരവാഹികളുടെയും ശാഖാ ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ. ദേവരാജിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ സമ്മേളനങ്ങൾ, മൈക്രോ ഫിനാൻസ് ലോൺ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ചിരിക്കുന്ന കലോത്സവം എന്നിവ വിജയിപ്പിക്കുന്നതിനും 23ന് നടത്തുന്ന മാർച്ച് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ പി.സി. വിനോദ്, സെക്രട്ടറി അനീഷ് ദേവൻ, കൗൺസിലർ സോമസുന്ദരം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |