തിരുവനന്തപുരം:കൊവിഡ് മഹാമാരിയുടെ ഭീകരത അവസാനിക്കുംമുമ്പ് സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സാധാരണക്കാരുടെ മക്കളുടെ പഠനത്തെ ബാധിക്കുന്ന കൺസഷൻ ടിക്കറ്റിന്റെ നിരക്ക് കൂട്ടൽ നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കൗൺസിൽആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി മലയിൻകീഴ് രാജേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വേണു കാരണവർ,സെക്രട്ടറിമാരായ ജി.മനോഹരൻ,ആർ.ഡി.ശിവാനന്ദൻ,മണ്ഡലം പ്രസിഡന്റുമാരായ ജെ.ആർ.ബാലചന്ദ്രൻ(വാമനപുരം),അഡ്വ.പ്രദീപ് കുറുന്താളി (നെടുമങ്ങാട്),വിജയൻ കൈലാസ് (കഴക്കൂട്ടം),വിതുര സുരേഷ്കുമാർ (വട്ടിയൂർകാവ്),മനോജ് കുമാർ (കോവളം)എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |