തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ പൊതുസർവീസ് രുപീകരണ ലക്ഷ്യങ്ങളും സാദ്ധ്യതകളും ചർച്ച ചെയ്യുന്നതിനായി കേരള എൻ.ജി.ഒ. യൂണിയൻ,കെ.ജി.ഒ.എ, കെ.എം.സി.എസ്.യു എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 'അധികാരവികേന്ദ്രീകരണവും, സിവിൽ സർവീസും'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.ഇന്ന് വൈകിച്ച് 3 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഒാഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
മുൻ മന്ത്രി ടി.എം.തോമസ് ഐസക്, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |