കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മ ദിനത്തോട് അനുബന്ധിച്ചു ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്നു. ഓരോ മാസവും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. യുവകവി പുരസ്കാരം,വിശ്വമഹാകവി പുരസ്കാരം, സാംസ്കാരിക പരിപാടികൾ എന്നിവ ഇതുമായി ബന്ധപ്പെടുത്തി നടത്തും. പരിപാടികളുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം 27ന് വൈകിട്ട് 4ന് കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് അസോസിയേഷൻ സെക്രട്ടറി വി. ലൈജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |