തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടത്തുനിന്ന് കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് ചന്ദ്രമംഗലം സുൽത്താൻ കോട്ടേജിൽ അൽഅമീൻ ഖാനെ (25) തെക്കേമുക്കിന് സമീപത്തു നിന്നും നെടുമങ്ങാട് പുലിപ്പാറ ചൈത്രം വീട്ടിൽ ശിഖിലിനെ (24) കഴക്കൂട്ടം മേൽപ്പാലത്തിന് അടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടേകാൽ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |