തിരുവനന്തപുരം :സംസ്ഥാന മദ്യ വർജന സമിതിയുടെ സാംസ്കാരിക സമിതിയായ ഫ്രീഡം ഫിഫ്റ്റിയുടെ പ്രവർത്തനോദ്ഘാടനവും ശ്രീഗുരുവായൂരപ്പൻ അസോസിയേറ്റ്സുമായി ചേർന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങും 31ന് വൈകിട്ട് 5 ന് പ്രസ്ക്ലബ് ഹാളിൽ നടക്കും.വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിക്കും.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാബു വർഗീസ് മുഖ്യാതിഥിയാകും. കാര്യവട്ടം ശ്രീകണ്ഠൻ നായർ,ശ്രീകാന്ത് റോബർട്ട് സാം,ഡോ.അനിൽകുമാർ,അർജുൻ ബിനു, കോട്ടയം റഷീദ്,പ്രജുഷ,ഡെൽസി ജോസഫ്,റസൽ സബർമതി,ഷാജി എന്നിവർ സംസാരിക്കും.സിനിമ മാദ്ധ്യമരംഗത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |