SignIn
Kerala Kaumudi Online
Friday, 26 April 2024 7.10 PM IST

വക്കം ബഡ്ജറ്റിൽ ദാരിദ്ര്യ നിർമാർജ്ജനത്തിനും കൃഷിക്കും മുൻഗണന

budget

വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ വിശപ്പ്‌രഹിത, ദാരിദ്ര്യ ലഘൂകരണത്തിനും വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, അലഞ്ഞുതിരിയുന്നവർക്കും ഒരു നേരമെങ്കിലും ഭക്ഷണം നൽകാൻ 29 ലക്ഷം, കൃഷിയും മൃഗസംരക്ഷണം - 23 ലക്ഷം, വിദ്യാഭ്യാസ വികസനം 9.75 ലക്ഷം, പട്ടികജാതി വികസനം 54.84 ലക്ഷം, കുടിവെള്ള വിതരണം 16 ലക്ഷം, പശ്ചാത്തലവികസനം 71 ലക്ഷം, ശുചിത്വ വികസനം 13 ലക്ഷം, ഭവന നിർമ്മാണം 1.73 കോടി, തെരുവ് വിളക്കിനും സൗരോർജ പദ്ധതികൾക്കുമായി 16 ലക്ഷം, ആരോഗ്യ മേഖലയുടെ വികസനത്തിനായി 13.5 ലക്ഷം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 3.50 കോടിയും 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റവന്യൂ -മൂലധന വരവ് ഇനത്തിൽ 11.87 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 11.80 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.