SignIn
Kerala Kaumudi Online
Friday, 26 April 2024 8.32 AM IST

വീട്ടിൽ നിന്ന് 110 പവന്റെ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ വീടിന്റെ വാതിൽ തകർത്ത് അലമാരയിലുണ്ടായിരുന്ന 110 പവന്റെ സ്വർണം കവർന്നു. നാഗർകോവിൽ, നടുക്കാട് ഇസക്കിയമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജലജയുടെ (60) വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ ആയിരുന്നു സംഭവം. ജലജ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പോയിട്ട് ഇന്നലെ രാവിലെ തിരികെയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തുള്ള വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. സ്വകാര്യ മുറിയിലെ അലമാരിയിലുണ്ടായിരുന്ന 110 പവന്റെ സ്വർണവും, ഒരു ലക്ഷം രൂപയും മോഷണം പോയി. പരാതിയുടെ അടിസ്ഥാനത്തിൽ നേശമണി നഗർ പൊലീസും, നാഗർകോവിൽ ഡിവൈ.എസ്.പി നവീൻ കുമാർ, ഫോറൻസിക്ക് വിദഗ്ദ്ധൻ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.ഐ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.