വെള്ളറട: ഓട്ടോയിൽ കടത്തിയ പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ . കീഴാറൂർ ചിലമ്പറ നെല്ലിക്കാപറമ്പിൽ ജോബി ഭവനിൽ ജോബി ജോസ് (31) ,ഒറ്റശേഖരമംഗലം വാഴിച്ചൽ കുഴിയാർ തടത്തരികത്ത് വീട്ടിൽ ഉദയലാൽ (36) എന്നിവരാണ് പിടിയിലായത്.
ഒറ്റശേഖരമംഗലത്തിനു സമീപം വെള്ളാങ്ങലിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഓട്ടോയിൽ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. സ്കൂൾ കോളേജ് പരിസരങ്ങളിൽ മത്സ്യ കച്ചവടം നടത്തുന്നതിനിടയിൽ കുട്ടികൾക്ക് പൊതികളിലാക്കി കച്ചവടം നടത്തുകയാണ് ഇവരുടെ പതിവ്. പൊതു വിപണിയിൽ 10 ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് പിടികൂടിയ കഞ്ചാവ്. പിടിയിലായ ജോബി ജോസ് നിരവധി കഞ്ചാവ് കടത്ത് കേസുകളിൽ നേരത്തേയും പിടിയിലായിട്ടുണ്ട്. ഉദയലാലും കൊല പാതക ശ്രമ കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ആര്യങ്കോട് സി. ഐ ശ്രീകുമാരൻ നായർ, എസ്. ഐ സജി ജി. എസ്, എന്നിവരുടെ നേതൃത്വത്തിൽ കേസെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |