തിരുവനന്തപുരം: മലയാളം പള്ളിക്കൂടം 17ന് തുറക്കും. കൊവിഡിനെ തുടർന്നാണ് സ്കൂൾ അടച്ചിട്ടത്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച തൈക്കാട് ഗവ.മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കവി വി.മധുസൂദനൻ നായർ കുട്ടികളെ മണലിൽ അക്ഷരമെഴുതിച്ചുകൊണ്ട് ക്ലാസുകൾക്ക് തുടക്കമിടും. അക്ഷരക്കളരി, ഭാഷാ പഠനകളരി, സാഹിത്യകളരി, തട്ടകം എന്നിങ്ങനെയാണ് ക്ലാസുകൾ.
അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് മലയാളം പളളിക്കൂടത്തിൽ പ്രവേശനം ലഭിക്കും. 10 മുതൽ അപേക്ഷിക്കാം. തൈക്കാട് മോഡൽ സ്കൂളിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലാസ്. അക്ഷരക്കളരിയുടെ പാഠ്യപദ്ധതിയിൽ അക്ഷരമാല, ചൊല്ലുകൾ, കടങ്കഥകൾ, കുട്ടിപ്പാട്ടുകൾ, ബാലകവിതകൾ, അമ്മൂമ്മക്കഥകൾ, അക്ഷര കേളി, നാടൻ കളികൾ, കൈവേലകൾ, പഠനയാത്ര എന്നിവയും മുതിർന്ന ക്ലാസുകളിൽ ഭാഷാപഠനം, രചനാപരിശീലനം, ഭാഷാകേളി, സംവാദം, പ്രസംഗം, നാടകം, കാവ്യാലാപനം, സാംസ്കാരികരംഗത്തെ പ്രഗത്ഭരുമായി അഭിമുഖം, സാംസ്കാരിക പഠനയാത്ര എന്നിവയും ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |