SignIn
Kerala Kaumudi Online
Saturday, 27 April 2024 9.15 AM IST

ആനവണ്ടി സർവീസുകൾ വെട്ടിക്കുറച്ചു വർക്കലയിൽ യാത്രാക്ലേശം രൂക്ഷം

dd

വർക്കല: ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ നിരവധി സർവീസുകൾ ഉണ്ടായിരുന്ന വർക്കലയിൽ ഇപ്പോഴുള്ളത് നാമമാത്രമായ സർവീസുകൾ മാത്രം. തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രത്തെ കെ.എസ്.ആർ.ടി.സി അവഗണിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. ഫാസ്റ്റ് അടക്കമുള്ള സർവീസുകളാണ് നിറുത്തലാക്കിയത്.

കൊവിഡിന്റെ പേരിൽ നിറുത്തിയ സർവീസുകൾ പോലും പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ശിവഗിരി ബന്ധിപ്പിച്ച് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നും ഏതാനും ചില സർവീസുകൾ വല്ലപ്പോഴും വന്നുപോകുന്നുണ്ടെങ്കിലും കൃത്യതയില്ല.

ശബരിമല സീസണിൽ വർക്കല - പമ്പ സർവീസ് തുടർച്ചയായി വർക്കലയിൽ നിന്ന് ഉണ്ടായിരുന്നു. ലോഫ്ലോർ എ.സി ബസ് ഏറ്റവും കൂടുതൽ ഓടിയ വർക്കല റൂട്ടിൽ ഇപ്പോൾ കണികാണാനായി ഒരെണ്ണംപോലുമില്ല.

വിദേശികളും സ്വദേശികളുമായ സഞ്ചാരികളും തീർത്ഥാടകരും വർക്കലയിൽ ധാരാളമായി എത്തുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇല്ലാത്തത് ഇവരെ വലയ്ക്കുന്നുണ്ട്. കാലാകാലങ്ങളായി മാറിമാറിവരുന്ന സർക്കാരുകൾ വർക്കലയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. സ്റ്റേഷൻമാസ്റ്ററുടെ ഓഫീസെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.