SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 PM IST

വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പണം നാളെ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി ' ഗ്രാൻഡിംഗ് ഓട്ടോണോമി വിത്ത് അക്കൗണ്ടബിലിറ്റി ടു പബ്ലിക് സെക്ടർ അണ്ടർടേക്കിംഗ്സ് ഇൻ കേരള ' എന്ന വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.

ഉച്ചയ്‌ക്ക് 2.30ന് മാസ്കോട്ട് ഹോട്ടൽ ' സൊണാറ്റ ' ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവിന് വിദഗ്ദ്ധ സമിതി ചെയർമാൻ പോൾ ആന്റണി റിപ്പോർട്ട് കൈമാറും. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് എം.ഡി കെ. ഹരികുമാർ, ബി.പി.സി.എൽ കൊച്ചി റിഫൈനറി മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ എന്നിവരും വിദഗ്ദ്ധ സമിതിയിലുണ്ട്. ചടങ്ങിൽ വ്യവസായ വാണിജ്യ,​ കയർ വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും പൊതുമേഖലാ സ്ഥാപന മാനേജിംഗ് ഡയറക്ടർമാരും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.