തിരുവനന്തപുരം: 'റാഗിംഗിന്റെ മനഃശാസ്ത്രപരമായ വശങ്ങളും റാഗിംഗ് വിരുദ്ധ നിയമങ്ങളും' എന്ന വിഷയത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജും സംയുക്തമായി ബോധവത്കരണ പരിപാടി നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ.വിദ്യാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഗവൺമെന്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സലീന ഷാ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ പാനൽ അഭിഭാഷകൻ അഡ്വ.സുരേഷ് തോന്നയ്ക്കൽ വിഷയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |