SignIn
Kerala Kaumudi Online
Friday, 26 April 2024 9.35 AM IST

ശബ്ദ മലിനീകരണത്തിനെതിരെ ബോധവത്കരണവുമായി സൈക്കിൾ റാലി

തിരുവനന്തപുരം: 'സുരക്ഷിത ശബ്ദം പൗരാവകാശം" എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (നിസ്) തിരുവനന്തപുരം ഇൻഡസ് സൈക്ലിംഗ് എംബസിയുടെ സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിക്കും. മൂന്ന് ഭാഗങ്ങളായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലൂടെ റാലി കടന്നുപോകും.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ മേഖല റാലിയിൽ ബീന, കവിത, മായ, ആര്യ നിർമൽ, പ്രിയ സരോജ്, അഷ്ടമി സന്തോഷ് തുടങ്ങി ഇൻഡസ് സൈക്ലിംഗ് എംബസിയിൽ നിന്നുള്ള 6 സ്ത്രീകളാണ് പങ്കെടുക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ കേരളത്തിൽ സ്ത്രീകളുടെ മാത്രമായി ഒരു 309 കിലോമീറ്റർ ദീർഘദൂര സൈക്കിൾ റാലി നടത്തുന്നത്. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി കൊല്ലം, കായംകുളം, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കുമരകം, തണ്ണീർമുക്കം, ആലപ്പുഴ, ചേർത്തല വഴി മേയ് ഒന്നിന് എറണാകുളത്ത് എത്തിച്ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.