തിരുവനന്തപുരം : കിഴക്കേകോട്ടയിൽ നിന്നും പാൽക്കുളങ്ങര വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു.ആദ്യ സർവീസിന് പ്രദേശത്തെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സി.പി.എം ചെറിയ ഉദേശ്വരം ബ്രാഞ്ചും ചേർന്ന് സ്വീകരണം നൽകി.മന്ത്രി ആന്റണി രാജുവിനെ അനുമോദനം അറിയിക്കുകയും ചെയ്തു.കൗൺസിലർ പി.അശോക്കുമാർ,സി.പി.എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വി.വിമൽ,വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |