നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ ആരോഗ്യ ജാഗ്രത പരിപാടിയും, സമഗ്ര മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും ശുദ്ധജല സ്രോതസുകളുടെ പരിപാലനവും ഉൾച്ചേർത്ത് 'മികച്ച സംസ്കരണം, മികവുറ്റ സംസ്കാരം' എന്ന പേരിൽ പഞ്ചായത്ത് തല കാമ്പെയിനും ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ് സ്വാഗതം പറഞ്ഞു.കരകുളം ഗ്രാമപഞ്ചായതത് വൈസ് പ്രസിഡന്റ് ടി.സുനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്.എം.ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |