തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽപ്പെടുത്തി സംസ്ഥാനത്താകെ സുഭിക്ഷ ഹോട്ടലുകൾ തുറക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാട്ടാക്കട ജംഗ്ഷനു സമീപമുള്ള സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.ഐ.ബി. സതീഷ് എം.എൽ.എ. അദ്ധ്യക്ഷനായിരിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |