തിരുവനന്തപുരം: ഗാന്ധിയൻ ബാല കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 22ന് തിരുവനന്തപുരത്ത് നടക്കുന്ന കവിത ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നതിന് കുട്ടികളിൽ നിന്ന് കവിതകൾ ക്ഷണിക്കുന്നു.കുട്ടികൾ എഴുതിയ രണ്ട് കവിതകളാണ് അയയ്ക്കേണ്ടത്.ക്യാമ്പ് ഡയറക്ടർ,ഗാന്ധിയൻ ബാല കേന്ദ്രം,കാമരാജ് ഫൗണ്ടേഷൻ ബിൽഡിംഗ്,ആയുർവേദ കോളേജിന് എതിർവശം,തമ്പാനൂർ എന്ന വിലാസത്തിലോ 9446401627 എന്ന വാട്സാപ്പ് നമ്പരിലോ അവവരുടെ പേരും വിലാസവും ഫോൺ നമ്പരുമുൾപ്പെടെ 10ന് മുൻപ് കവിതകൾ അയയ്ക്കണം.ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കവിതകളുടെ രചയിതാക്കളെ ക്യാമ്പിലേക്ക് ക്ഷണിക്കുമെന്ന് ഡയറക്ടർ തുമ്പമൺ തങ്കപ്പൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |